വടകര: സൈബര്‍ ആക്രമണത്തിന്റെ ഭാഗമായി തനിക്കെതിരെ മോര്‍ഫ് ചെയ്ത വീഡിയോ പ്രചരിപ്പിച്ചെന്ന് പറഞ്ഞിട്ടില്ലെന്ന് വടകര എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.കെ ശൈലജ വ്യക്തമാക്കി. വടകര പ്രസ് ക്ലബ്ബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍. മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ചെന്നാണ് പറഞ്ഞത്. എന്റെ പത്രസമ്മേളനം കേട്ടാല്‍ അക്കാര്യം വ്യക്തമാകും. തനിക്കെതിരെ സൈബര്‍ ആക്രമത്തിന് ഒരു സംഘം തന്നെ ഇറങ്ങിയിരിക്കുകയാണ്. ആദ്യം ഞാന്‍ അവഗണിച്ചു. പല തരത്തിലും തുടര്‍ന്നപ്പോഴാണ് പരാതി നല്‍കിയത്. എനിക്ക് ആരേയും അറസ്റ്റ് ചെയ്യണമെന്നോ ജയിലിലടക്കണമെന്നോ ഇല്ല. പക്ഷേ പൊതുജനത്തെ ബോധ്യപ്പെടുതണ്ടേ. ഈഅടുത്ത ദിവസങ്ങളിലായി വ്യാജ പേരില്‍ ഐഡി നിര്‍മിച്ച് ആക്രമം നടത്തുന്നുണ്ട്.
തനിക്കെതിരെയുണ്ടായ സൈബര്‍ ആക്രമണം മനോവീര്യം ചോര്‍ത്തിയിട്ടില്ലെന്ന് കെ.കെശൈലജ പറഞ്ഞു. എത്ര നുണ പ്രചരിപ്പിച്ചാലും ജനങ്ങള്‍ വിശ്വസിക്കില്ല. നിപ വന്നിട്ട് പതറിയില്ല. പിന്നെയല്ലേ ഈ വൈറസ്. പാനൂര്‍ സ്ഫോടനം മാത്രം ചര്‍ച്ചയാക്കുന്നവര്‍ ദേശീയതലത്തിലെ പ്രശ്നങ്ങളില്‍ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണ് ശ്രമിക്കുന്നതെന്നും ശൈലജ പറഞ്ഞു. ബോംബ് കേസിലെ പ്രതികള്‍ സിപിഎമ്മുകാരല്ല. പ്രദേശികമായ പ്രശ്നങ്ങള്‍ തുടര്‍ ചര്‍ച്ചയാക്കണം എന്ന് വാശി പിടിക്കുകയാണ് കോണ്‍ഗ്രസ്. വടകരയില്‍ നല്ല ഭൂരിപക്ഷത്തിന് വിജയിക്കുമെന്ന് ഒരു ചോദ്യത്തിന് ഉത്തരമായി അവര്‍ പറഞ്ഞു. മനുഷ്യനെ ബാധിക്കുന്ന പ്രശ്നങ്ങള്‍ക്ക് ഒരു പ്രതിഷേധം പോലും ഉണ്ടാകുന്നില്ലെന്നും അതാണ് കോണ്‍ഗ്രസ് തകരുന്നതെന്നും അവര്‍ പറഞ്ഞു. പ്രസ്ക്ലബ് പ്രസിഡന്റ് പ്രദീപ് ചോമ്പാല അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.രാജീവന് സ്വാഗതവും ട്രഷറര്‍ വി.വി.രഗീഷ് നന്ദിയും
പറഞ്ഞു.