വടകര: സംസ്ഥാന ബജറ്റില്‍ വടകര മണ്ഡലത്തിന് അര്‍ഹമായ പരിഗണന ലഭിച്ചില്ലെന്ന് കെ.കെ.രമ എംഎല്‍എ. ബജറ്റിന് മുന്‍പ് നല്കിയ നിര്‍ദേശങ്ങളില്‍ ആകെ അഞ്ചു കോടിയുടെ പദ്ധതികള്‍ മാത്രമാണ് അനുവദിച്ചത്. അഴിത്തല ബോട്ടുജെട്ടി അടക്കമുള്ള തീരദേശത്തെ നിര്‍ദേശങ്ങളും അടിസ്ഥാന സൗകര്യ വികസനവും പരിഗണിക്കാത്തത് പ്രതിഷേധാര്‍ഹമാണ്. ജലവിഭവ വകുപ്പിന് കീഴിലെ പദ്ധതികള്‍ മാത്രം അനുവദിച്ച് മറ്റുള്ളവയെ തഴഞ്ഞത് ശരിയായ നടപടിയല്ല. തൊട്ടടുത്ത മണ്ഡലങ്ങളില്‍ പത്തും പതിനൊന്നും കോടി അനുവദിച്ചപ്പോള്‍ വെറും അഞ്ചു കോടിയില്‍ വടകര മണ്ഡലത്തെ ഒതുക്കുകയായിരുന്നു. ബജറ്റ് ചര്‍ച്ചാ
വേളയില്‍ ഈ വിഷയം ഉന്നയിക്കുമെന്നും അര്‍ഹമായ പദ്ധതികള്‍ നേടിയെടുക്കാന്‍ പരിശ്രമിക്കുമെന്നും എംഎല്‍എ അറിയിച്ചു.