ചോറോട്ഈസ്റ്റ്: സ്വാതന്ത്ര്യ സമര സേനാനിയും പ്രമുഖ സോഷ്യലിസ്റ്റുമായ കെ.കെ.കണ്ണന് അനുസ്മരണം ആര്‍ജെഡിയുടെ ആഭിമുഖ്യത്തില്‍ ആചരിച്ചു. ആര്‍ജെഡി സംസ്ഥാന ജനറല്‍സെക്രട്ടറി മനയത്ത് ചന്ദ്രന് അനുസമരണ സമ്മേളനം ഉദ്ഘാടനം ചെയ്തു.
ചോറോട് പൊതുജന വായനശാല സ്ഥാപകന്‍, വടകര റൂറല്‍ ബേങ്ക് പ്രസിഡന്റ്, അധ്യാപക സംഘടനാ നേതാവ്, ഗ്രന്ഥശാലാ പ്രവര്ത്തകന് എന്നീ നിലകളില്‍ സോഷ്യലിസ്റ്റുകള്‍ക്ക് മാതൃകയാണ് അദ്ദേഹത്തിന്റെ ജീവിതമെന്ന് മനയത്ത് ചന്ദ്രന് പറഞ്ഞു.
പ്രഭാത ഭേരിയും സമൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന, പ്രതിജ്ഞ പുതുക്കല്‍ എന്നിവ നടത്തി. കെ.എം. നാരായണന് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് എം.കെ. ഭാസ്കരന്, സംസ്ഥാന വൈസ് പ്രസിഡന്റ് ഇ.പി. ദാമോദരന്‍, മണ്ഡലം സെക്രട്ടറി പ്രസാദ് വിലങ്ങില്‍, സോഷ്യലിസ്റ്റ് വിദ്യാര്‍ഥി ജനത ജില്ലാ സെക്രട്ടറി ജിതിന് സി.എസ്, എന്‍.കെ.അജിത് കുമാര്‍, എം.എം.ശശി, കെ.ടി.കെ.ചന്ദ്രന്, എം.കെ.രാഘവന്, പി.സുരേഷ് എന്നിവര്‍ പ്രസംഗിച്ചു.