ചോറോട് ഈസ്റ്റ്: സ്വാതന്ത്ര്യ സമര സേനാനിയും സോഷ്യലിസ്റ്റുo അദ്ധ്യാപക സംഘടനാ നേതാവും സഹകാരിയും ചോറോട് പൊതുജനവായനശാലാ സ്ഥാപകനുമായ കെ.കെ കണ്ണൻ്റെ അനുസ്മരണം ജൂലായ് 4 ന് ആർ.ജെ.ഡി ചോറോട് ഈസ്റ്റ് കമ്മിറ്റി നേതൃത്വത്തിൽ
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/05/unani-golbal-e.jpeg?resize=600%2C600&ssl=1)
വിവിധ പരിപാടികളോടെ ആചരിക്കുന്നു. രാവിലെ7 മണിക്ക് സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും തുടർന്ന് അനുസ്മരണ സമ്മേളനവും നടത്തും. പ്രമുഖ നേതാക്കൾ പങ്കെടുക്കും.ആർ. ജെ.ഡി ചോറോട് ഈസ്റ്റ് കമ്മിറ്റി യോഗത്തിൽ പ്രസിഡണ്ട് പി.കെ.
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/06/ctech-institute.jpeg?resize=406%2C600&ssl=1)
ഉദയകുമാർ അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി പ്രസാദ് വിലങ്ങിൽ, എൻ.കെ. അജിത് കുമാർ, എം.എം. ശശി, ജിതിൻ സി. എസ്,കെ.ടി.കെ. ചന്ദ്രൻ, ബിജു വി. ടി.കെ.,കെ.കെ. തുളസി, രാജൻ സി.കെ,ജയരാജൻ. കെ.പി, സജീവൻ കെ. എന്നിവർ സംസാരിച്ചു.