വടകര: കുഞ്ഞുതമാശകളും ചോദ്യങ്ങളും നിറഞ്ഞ ക്ലാസ്മുറിയിൽ വീണ്ടും കുട്ടികളുടെ സ്വന്തം അധ്യാപികയായി കെ. കെ.ശൈലജ. കേരളത്തിന്റെ പ്രിയ ടീച്ചർ ക്ലാസിലെത്തിയതിന്റെ സന്തോഷം പങ്കുവച്ചും സംശയങ്ങൾ ചോദിച്ചും കൊച്ചുമിടുക്കരും ഒപ്പം കൂടി. ശനിയാഴ്ച രാവിലെയാണ് സ്കൂൾ വിദ്യാർഥികളുമായി ടീച്ചർ സംവദിച്ചത്. വടകര
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/03/gvp-mall-u.jpeg?resize=600%2C600&ssl=1)
മേമുണ്ടയിലാണ് മേമുണ്ട, കുട്ടോത്ത് തുടങ്ങിയ പ്രദേശങ്ങളിലെ കുട്ടികൾക്കൊപ്പം ടീച്ചർ ആശയ വിനിമയം നടത്തിയത്. വിവിധ ക്ലാസുകളിലെ കുട്ടികൾ ടീച്ചറെ നേരിൽ കാണാൻ ആഗ്രഹം പ്രകടിപ്പിച്ചതിനെത്തുടർന്നാണ് വേദിയൊരുക്കിയത്. ടീച്ചറെ നിറ കൈയ്യടികളാൽ കുരുന്നുകൾ സ്വീകരിച്ചു. കോവിഡ്കാലത്തെ അനുഭവം, നിയമസഭയിലെ നടപടികൾ, മൊൾഡോവ സർവകലാശാലയിൽ വിസിറ്റിങ് പ്രൊഫസറായതിന്റെ വിശേഷങ്ങൾ തുടങ്ങിയവ ചോദ്യങ്ങളായി. ചുരുങ്ങിയ വാക്കുകളിൽ ടീച്ചർ
കാര്യങ്ങൾ വിവിരിച്ചു.
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/04/speak-english-nn.jpeg?resize=400%2C600&ssl=1)