കോഴിക്കോട്: കൈറ്റിന്റെ ജില്ലാ കോഡിനേറ്റർ പ്രിയ വി എം , വടകര വിദ്യാഭ്യാസ ജില്ല മാസ്റ്റർ ട്രെയിനർ കോഡിനേറ്റർ ജയദീപ് കെ, മാസ്റ്റർ ട്രെയിനർമാരായ അജിത്ത് പ്രസാദ് മണക്കടവത്ത് , വിനോദ് പി എന്നിവർക്കുള്ള യാത്രയയപ്പ് പരിപാടി കൈറ്റിന്റെ ജില്ലാ ഓഫീസിൽ കോഴിക്കോട് ജില്ല വിദ്യാഭ്യാസ ഉപ ഡയറക്ടർ സി മനോജ് കുമാർ ഉദ്ഘാടനം ചെയ്തു. കൈറ്റിന്റെ മുൻ ജില്ലാ കോഡിനേറ്റർമാരുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ വെച്ച്
വിരമിക്കുന്ന അധ്യാപകർക്ക് ഡി ഡി ഇ മനോജ് കുമാർ ഉപഹാരങ്ങൾ കൈമാറി.
ഇ ടി രമേശൻ അധ്യക്ഷത വഹിച്ച യാത്രയയപ്പ് ചടങ്ങിന് ശ്രീജിത്ത് കൊയിലോത്ത് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ പി നൗഫൽ നന്ദിയും പ്രകാശിപ്പിച്ചു.
പരിപാടിയോട് അനുബന്ധിച്ച് നടത്തിയ ഇഫ്താർ വിരുന്നിൽ ധാരാളം പേർ പങ്കെടുത്തുകൊണ്ട് യാത്രയയപ്പ് പരിപാടി ശ്രദ്ധേയമാക്കി തീർത്തു.