എടച്ചേരി: പുതിയങ്ങാടി മഹല്ല് കമ്മിറ്റിയും കൊണ്ടോട്ടി ശിഹാബ് തങ്ങൾ ഡയാലിസിസ് സെൻ്ററും സംയുക്തമായി കിഡ്നി രോഗനിർണ്ണയവും ബോധവൽക്കരണവും നടത്തി. എടച്ചേരി സബ് ഇൻസ്പെക്ടർ യൂസുഫ് മുയിപ്പോത്ത് ഉദ്ഘാടനം ചെയ്തു. മഹല്ല് പ്രസിഡണ്ട് എ.കെ ഹംസ
ഹാജി അധ്യക്ഷത വഹിച്ചു. കോർഡിനേറ്റർ സജ്ജാദ് ആമുഖഭാഷണം നടത്തി. വാർഡ് മെമ്പർമാരായ ടി.കെ മോട്ടി, ശരീഫ കൊളക്കോട്ട്,രഹന വള്ളിൽ, തണൽ പ്രസിഡണ്ട് കുറുങ്ങോട്ട് മൂസ , കെ മൊയ്തു നാസർ,എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. മഹല്ല് ജന.സെക്രട്ടറി ജലീൽതുണ്ടിയിൽ സ്വാഗതവും മൊയ്തു സി.എച്ച് നന്ദിയും പറഞ്ഞു.