വടകര: ട്രഡീഷണൽ ഷോട്ടോകാൻ കരാട്ടെ ഡോ അസോസിയേഷൻ സംഘടിപ്പിച്ച കേരള സ്റ്റേറ്റ് ഓപ്പൺ കരാട്ടെ ചാമ്പ്യൻഷിപ്പ് വടകരയിൽ കെ.കെ രമ എം.എൽ.എ ഉദ്ഘാടനം ചെയ്തു.
കരാട്ടെ പരിശീലനം മാനസികവും ശാരീരികവുമായി കരുത്തുള്ള തലമുറയെ സൃഷ്ടിക്കുമെന്ന് കെ.കെ രമ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.ബ്ലാക്ക് ബെൽട്ട് നേടിയവർക്ക്
ഉദ്ഘാടനവേദിയിൽ എം.എൽ.എ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.സെൻസായ് സജീർ
സ്വാഗതം പറഞ്ഞു. സെൻസായ് അജിത് കുമാർ എം.എൽ.എ ക്ക് ഉപഹാരം നൽകി. സെൻസായ് റഷീദ്, സെൻസായ് മുഹമ്മദ് അലി, അസ്ലം എന്നിവർ സംബന്ധിച്ചു. കത്ത,കുമിത്തെ വിഭാഗങ്ങളിൽ 300 ഓളം മത്സരാർഥികൾ പങ്കെടുത്ത ചാമ്പ്യൻഷിപ്പിൽ
എ ഐ എം സ്പോർട്സ് അക്കാഡമി ഓവറോൾ കിരീടവും ബി എം എ മാർഷൽ ആർട്സ് അക്കാഡമി റണ്ണേഴ്സ് അപ്പ് കിരീടവും നേടി.