കക്കട്ടില്‍: കേരളത്തിന് അര്‍ഹതപ്പെട്ട സാമ്പത്തിക വിഹിതം അനുവദിക്കണമെന്ന് കേരള എന്‍ജിഒ യൂണിയന് നാദാപുരം ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. കക്കട്ട് പുത്തലത്ത് ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം പി.വരദന് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് കെ. കെ. വിനോദന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഇ.എം.രവീന്ദ്രന് പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ സതീശന് ചിറയില്‍ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. ഭാരവാഹികള്‍: കെ.കെ.വിനോദന്‍ (പ്രസിഡന്റ്),
ടി.കെ.ഗീത, എന്‍.കെ.ഷാജി (വൈസ് പ്രസിഡന്റ്മാര്‍), ഇ.എം.രവീന്ദ്രന് (സെക്രട്ടറി), എ. കെ.ഗിരീഷ്, ടി.കെ.സുധീഷ് (ജോയിന്റ് സെക്രട്ടറിമാര്‍), സതീശന് ചിറയില്‍ (ട്രഷറര്‍).