പുറമേരി: കേരള പ്രവാസി സംഘം നാദാപുരം ഏരിയകമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍
അനുമോദന സായാഹ്നം സംഘടിപ്പിച്ചു. പൊതു പരീക്ഷയില്‍ ഉന്നത വിജയം നേടിയ പ്രവാസികളുടെ മക്കളെയും, സോഫ്റ്റ് ബോള്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ നൂഫ് അബ്ദുള്ള,കാലിക്കറ്റ്
യൂനിവേഴ്സിറ്റി വനിത ഫുട്ബോള്‍ ഗോള്‍കീപ്പര്‍ യദുപ്രിയ പവിത്രന് എന്നിവരെയും ആദരിച്ചു. പുറമേരി കമ്മ്യൂണിറ്റി ഹാളില്‍ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. വി.കെ ജ്യോതിലക്ഷ്മി ഉദ്ഘാടനം ചെയ്തു.ടി.കെ കണ്ണൻ അധ്യക്ഷനായി. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സി.എം വിജയന്, പഞ്ചായത്ത് അംഗങ്ങളായ രവി കൂടത്താംകണ്ടി, ടി പി സീന,
കേരള പ്രവാസി സംഘം സംസ്ഥാന ജില്ലാ വൈസ് പ്രസിഡൻ്റ് കെ.കെ ശങ്കരൻ, കെ ടി കെ ഭാസ്കരൻ, എൻ ഗോവിന്ദൻ, ഇ.സുകുമാരൻ, സി.കെ ബാലൻ എന്നിവര്‍ സംസാരിച്ചു. ഏരിയ സെക്രട്ടറി കെ.പി അശോകൻ സ്വാഗതവും എം.കെ ഗോപാലൻ പുറമേരി നന്ദിയും പറഞ്ഞു.