വടകര: ദേശീയപാത വികസനത്തിന്റെ ഭാഗമായി മടപ്പള്ളിയില്‍ അടിപ്പാത പണിയണമെന്ന് ആവശ്യപ്പെട്ട് സമരം ശക്തമാക്കുന്നു. ഇതിന്റെ ഭാഗമായി നാളെ (തിങ്കള്‍) വൈകുന്നേരം ദേശീയപാത ഉപരോധിക്കുമെന്നു കര്‍മസമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വൈകുന്നേരം നാലു മുതല്‍ പത്ത് മിനുട്ട് നേരത്തേക്കാണ് സമരം.
അടിപ്പാതക്കായി സമിതി രണ്ടരവര്‍ഷമായി സമരപാതയിലാണ്. പലവിധ സമരം നടത്തിയെങ്കിലും അനുകൂലനിലപാടുണ്ടാകാത്ത സാഹചര്യത്തിലാണ് ഉപരോധം
സംഘടിപ്പിക്കുന്നത്. ഇവിടെ അഞ്ചര മീറ്റര്‍ ഉയരത്തിലാണ് ദേശീയപാത വരുന്നത്. അടിപ്പാതയില്ലെങ്കില്‍ ഇവിടത്തുകാര്‍ വലിയ ബുദ്ധിമുട്ടിലാവുമെന്നും മടപ്പള്ളി കോളജ് ഉള്‍പെടെ ഒട്ടേറെ സ്ഥാപനങ്ങള്‍ ഉള്ള പ്രദേശമാണെന്നും കര്‍മസമിതി ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്തസമ്മേളനത്തില്‍ ഒഞ്ചിയം പഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീജിത്ത്, കര്‍മസമിതി ചെയര്മാന് പി.സുരേഷ്, ഊരാളുങ്കല്‍ റസിഡന്‍സ് അസോസിയേഷന് സെക്രട്ടറി ടി.കെ.സുരേഷ് എന്നിവര്‍ പങ്കെടുത്തു.
ReplyForward
|