പുറമേരി: ശ്രീ കാരയാട്ട് മഹാവിഷ്ണു ക്ഷേത്രത്തില്‍ ഉത്സവം കൊടിയേറി. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ഏറാഞ്ചേരി ഇല്ലത്ത് ഹരിഗോവിന്ദന് നമ്പൂതിരിയുടെ മുഖ്യ കാര്‍മികത്വത്തില്‍ നടന്ന ചടങ്ങില്‍ നിരവധി ഭക്തജനങ്ങള്‍ പങ്കെടുത്തു. മാര്‍ച്ച് എട്ടു വരെ നടക്കുന്ന ഉത്സവത്തില്‍ ക്ഷേത്ര ചടങ്ങുകള്‍ക്കു പുറമെ ഗാനമേള, നൃത്തനൃത്യങ്ങള്‍, നാടകം, പ്രാദേശിക കലാ പരിപാടികള്‍,തിരുവാതിര, തായമ്പക, അയ്യപ്പന്‍പാട്ട്, മോതിരംവെച്ചുതൊഴല്, രഥ ഘോഷയാത്ര എന്നിവ ഉണ്ടായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. എട്ടിന് ആറാട്ടോടുകൂടി ഉത്സവം സമാപിക്കും. ആറാട്ട് സദ്യയും ഉണ്ടായിരിക്കുന്നതാണ്.