കൊയിലാണ്ടി: കാപ്പാട് വിനോദ സഞ്ചാര കേന്ദ്രത്തിലെ തീരദേശ റോഡ് കടലെടുത്തു. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത കനത്ത മഴയും ശക്തമായ കടലേറ്റവുമാണ് തകര്‍ച്ചക്ക് കാരണം. കാലവര്‍ഷം കനക്കുമ്പോള്‍ തീരദേശ റോഡ് കടലെടുക്കുന്നത്
പതിവായിരിക്കുകയാണ്. കഴിഞ്ഞവര്‍ഷമുണ്ടായ ശക്തമായ കടലേറ്റത്തില്‍ തീരദേശ റോഡ് രണ്ടു ഭാഗമായി മാറിയിരുന്നു. ഇതിലൂടെയുള്ള യാത്രയും നിരോധിച്ചിരുന്നു. പിന്നീട് വീണ്ടും റോഡ് പുതുക്കി പണിതതായിരുന്നു. അതാണ് വീണ്ടും തകര്‍ന്നത്. വിനോദ സഞ്ചാര
കേന്ദ്രത്തിലേക്ക് എത്തുന്നതിനുള്ള തീരദേശ റോഡ് മറ്റ് പല ഭാഗങ്ങളും തകര്‍ന്നു കിടക്കുകയാണ്. ഇക്കാരണത്താല്‍ ഇവിടേക്കുള്ള യാത്ര ദുഃസഹമായിരിക്കുകയാണ്.