പയ്യോളി: അയനിക്കാട് ഇന്ത്യൻ നാഷണൽ കോൺഗ്രസ് പതിനേഴാംബൂത്ത് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചുള്ളിയിൽ കണ്ണൻ അനുസ്മരണവും വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെ അനുമോദിക്കലും സംഘടിപ്പിച്ചു. അനുസ്മണ സമ്മേളനം
മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കെ ടി രാജീവൻ അധ്യക്ഷത വഹിച്ചു. മoത്തിൽ
നാണു, പി ബാലകൃഷ്ണൻ, കെ ടി വിനോദൻ, സബീഷ് കുന്നങ്ങോത്ത്,
ഇ കെ ശീതൾ രാജ് പുത്തുക്കാട് രാമകൃഷ്ണൻ, പടന്നയിൽ പ്രഭാകരൻ, ഇ ടി പദ്മനാഭൻ, എം ടി രഞ്ജിത്ത് ലാൽ, ഗീതാ ശ്രീജിത്ത് സി കെ ടി വിനു എന്നിവർ സംസാരിച്ചു.
മൂലയിൽ ചന്ദ്രൻ, എൻ ബാലകൃഷ്ണൻ, ടി കെ കണ്ണൻ, ദിലീപ് മൂലയിൽ, എം ടി വിനോദൻ, കൂടത്താഴ പ്രഭാകരൻ, ഷൈബു മൂലയിൽ, എ. വി ചന്ദ്രൻ എന്നിവർ നേതൃത്വം നൽകി.