അരൂർ: പ്രമുഖ കോൺഗ്രസ് നേതാവായിരുന്ന കണ്ടോത്ത് കണാരൻ്റെ ചരമ വാർഷികദിനം കോൺഗ്രസ്കമ്മറ്റി വിവിധ പരിപാടികളോടെ ആചരിച്ചു. രാവിലെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. മൂത്താളത്തിൽ ശ്രീനിവാസൻ, തിരുവാണ്ടി ശശി, എം.കെ ശശി, ടി. രാജൻ
നേതൃത്വം നൽകി.അനുസ്മരണ യോഗം ഡി.സി.സി മെമ്പർ കെ സജീവൻ ഉദ്ഘാടനം ചെയ്തു. കോടികണ്ടി പ്രദീഷ് അധ്യക്ഷത വഹിച്ചു. എം. കെ ഭാസ്കരൻ, എൻ.കെ വിശ്വംഭരൻ, അ േമ്പ്രാ ളി രവി, പാറോള്ളതിൽ അബ്ദുല്ല, കെ.എം രജീഷ് ,കെ.കെ വിജീഷ് എന്നിവർ പ്രസംഗിച്ചു.