വടകര: മേമുണ്ട ഹയർസെക്കണ്ടറി സ്കൂൾ പ്രവേശനോത്സവം പ്രശസ്ത നാടകപ്രവർത്തകനും, സിനിമാതാരവുമായ മഞ്ജുളൻ ഉദ്ഘാടനം ചെയ്തു. മുൻ പ്രിൻസിപ്പാൾ പി കെ കൃഷ്ണദാസ് മുഖ്യ പ്രഭാഷണം നടത്തി. പി ടി എ പ്രസിഡണ്ട് ഡോ: എം വി തോമസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ മാനേജർ എം നാരായണൻ, പ്രിൻസിപ്പാൾ ബി ബീന, ഹെഡ്മാസ്റ്റർ പി കെ ജിതേഷ്,
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/03/concrete-cutting.jpg?resize=394%2C600&ssl=1)
പി പി പ്രഭാകരൻ, ഇ നാരായണൻ, ജയരാമൻ, ജയശ്രീ ദിലീപ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. അഭിശ്രീ ഗൗതം സ്വാഗതവും, ടി പി രജുലാൽ നന്ദിയും പറഞ്ഞു. ഇതിനു ശേഷം മേമുണ്ട സ്കൂൾ വിദ്യാർത്ഥികളും, രക്ഷിതാക്കളും, അധ്യാപകരും ചേർന്നൊരുക്കിയ കലാപരിപാടികളും അരങ്ങേറി.