കൊയിലാണ്ടി: ഗുരു ചേമഞ്ചേരി കുഞ്ഞിരാമന് നായരുടെ സ്മരണക്കായി പൂക്കാട് കലാലയം ഏര്‍പ്പെടുത്തിയ ഗുരുവരം പുരസ്കാരം പ്രശസ്ത കഥകളി നടന് കലാമണ്ഡലം പ്രേംകുമാര്‍ ഏറ്റുവാങ്ങി. പൂക്കാട് കലാലയത്തില്‍ നടന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് ചെയര്മാന് കെ.ബൈജുനാഥ് പുരസ്കാര സമര്‍പണവും നിര്‍വ്വഹിച്ചു. ശിവദാസ് വാഴയില്‍ അധ്യക്ഷത വഹിച്ച പരിപാടിയില്‍ കലാലയം പ്രസിഡന്റ് യു.കെ.രാഘവന് അനുസ്മരണ ഭാഷണവും ശിവദാസ് കരോളി അവാര്‍ഡ് ജേതാവിനെ പരിചയപ്പെടുത്തലും നടത്തി. കെ.ടി.ശ്രീനിവാസന്, സുനില്‍ തിരുവങ്ങൂര്‍, അശോകന്‍കോട്ട്, ഡോ: എന്‍.വി.സദാനന്ദന്, കലാമണ്ഡലം പ്രശോഭ്, ബാലന് കുനിയില്‍ എന്നിവര്‍ സംസാരിച്ചു.