വടകര: വടകര മുനിസിപ്പല്‍ മുന്‍ കൗണ്‍സിലറും മുസ്ലിലീഗിന്റെ മുതിര്‍ന്ന നേതാവും സാമൂഹിക പ്രവര്‍ത്തകനുമായ കക്കുന്നത്ത് അബ്ദുറഹിമാന് ഹാജി (80) കസ്റ്റംസ്റോഡിലെ ‘സൂറത്തി’ല്‍ അന്തരിച്ചു. വടകര മനാറുല്‍ ഇസ്ലാം സഭ പ്രസിഡന്റ്, വ്യാപാരി വ്യവസായി ഏകോപന സമിതി വടകര സെക്രട്ടറി, മുസ്ലിം ലീഗ് റിലീഫ് കമ്മിറ്റി സെക്രട്ടറി, അങ്ങാടി ജുമാഅത്ത്പള്ളി മുതവല്ലി, കുവൈത്ത് കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. ഭാര്യ: ടി.വി.സുഹറ. മക്കള്‍: ശാജിര്‍ ദുബൈ, ശഹീം, ശക്കീബ് ഖത്തര്‍, ശാഹിന, ഫാത്തിമ, ശഹീറ. ജാമാതാക്കള്‍: ബഷീര്‍ എന്‍ വി, ആസിഫ് വൈക്കിലേരി, നിയാസ് കെ പി. സഹോദരങ്ങള്‍: ഹസ്സന്‍കുട്ടി (തണല്‍ വടകര), അബ്ദുല്‍ മജീദ് (ഒമാന്‍), അബൂബക്കര്‍, അബ്ദുല്ല,
അബ്ദുള്‍ലത്തീഫ് (സൗദി). ഖബറടക്കം ഇന്ന് (തിങ്കള്‍) വൈകുന്നേരം 5:30ന് അങ്ങാടി ജുമാഅത്ത് പള്ളിയില്‍