തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ വടകരയിലെ വിവാദ കാഫിര്‍ പരാമര്‍ശ സ്ക്രീന്‍ഷോട്ട് നിയമസഭയിലുന്നയിച്ച് പ്രതിപക്ഷം. കെകെ ലതികയുടെ പോസ്റ്റിനെ മന്ത്രി എംബി രാജേഷ് ന്യായീകരിച്ച് രംഗത്തെത്തി. ലതികയുടെ പോസ്റ്റ് വര്‍ഗീയ പരാമര്‍ശങ്ങള്‍ക്ക് എതിരെയെന്ന് മന്ത്രി നിയമസഭയില്‍ പറഞ്ഞു. സംഭവത്തില്‍ രണ്ട് പരാതികള്‍ കിട്ടിയിട്ടുണ്ടെന്നും ഗൗരവത്തോടെയാണ് കാണുന്നതെന്നും മന്ത്രി എംബി രാജേഷ് മറുപടി നല്കി.
എന്നാല്‍ കെകെ ലതികക്കെതിരെ എന്ത് നടപടിയെടുത്തെന്ന് പ്രതിപക്ഷം ചോദിച്ചു. യഥാര്‍ഥ ചോദ്യങ്ങളില്‍ നിന്ന് സര്‍ക്കാര്‍ അകന്ന് പോകുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന് വിമര്‍ശിച്ചു. താമ്രപത്രം വേണോ കുറ്റപത്രം വേണോ എന്ന് താന്‍ പറയുന്നില്ലെന്ന് മന്ത്രി എംബി രാജേഷ് പറഞ്ഞു. കെകെ ലതിക കുറ്റം ചെയ്തോ ഇല്ലയോ എന്നുള്ള വിധിപ്രസ്താവം നടത്തിയിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. ഫേയ്സ്ബുക്കിനോട് വിവരങ്ങള്‍ തേടിയിട്ടുണ്ടെന്നും വിവരങ്ങള്‍ കിട്ടുന്നതിന് അനുസരിച്ച് അന്വേഷണം പൂര്‍ത്തിയാക്കുമെന്നും മന്ത്രി വ്യക്തമാക്കി.