വടകര: മുടപ്പിലാവിൽ പ്രദേശത്ത് രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ നിറസാനിധ്യമായിരുന്ന കെ. എ കുഞ്ഞിരാമൻ വൈദ്യരുടെ ഒന്നാം ചരമവാർഷിക ദിനത്തിൽ കേരള സീനിയർ സിറ്റിസൺസ് ഫോറം മുടപ്പിലാവിൽ യൂണിറ്റിൻ്റെ നേതൃത്വത്തിൽ അനുസ്മരണവും ഫോട്ടോ അനാഛാദനവും മണിയൂർ ഗ്രാമ പഞ്ചായത്ത്
വൈസ് പ്രസിഡൻ്റ് എം ജയപ്രഭ ഉദ്ഘാടനം നിർവഹിച്ചു . അനുസ്മരണ പ്രഭാഷണം വാർഡ് മെമ്പർ കെ. ശശിധരൻ നിർവഹിച്ചു. വി.കെ രവി സ്വാഗതം പറഞ്ഞ ചടങ്ങിൽ എം കെ കുഞ്ഞിരാമൻ അധ്യക്ഷത വഹിച്ചു. ഭാർഗവൻ വി , മാരാം മഠത്തിൽ കുഞ്ഞികൃഷ്ണൻ എന്നിവർ സംസാരിച്ചു. എ പി രാജൻ നന്ദി പറഞ്ഞു.