കണ്ണൂര്‍: എസ്ഡിപിഐ പിന്തുണയില്‍ പ്രതികരിച്ച് കെപിസിസി അധ്യക്ഷനും കണ്ണൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥിയുമായ കെ. സുധാകരന്. എസ്ഡിപിഐപിന്തുണ കോണ്‍ഗ്രസും യുഡിഎഫും ആവശ്യപ്പെട്ടിട്ടില്ലെന്ന് സുധാകരന് പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ ആര് വോട്ട് ചെയ്താലും വോട്ട് വാങ്ങും. എസ്ഡിപിഐ എന്നല്ല സിപിഎം വോട്ട് ചെയ്താലും വാങ്ങുമെന്നും സുധാകരന് വ്യക്തമാക്കി.
പിന്തുണ വേണ്ടെന്ന് ഒരു സ്ഥാനാര്‍ഥിയും പറയില്ല. വോട്ട് വാങ്ങുന്നത് സ്ഥാനാര്‍ഥിയുടെ മിടുക്കാണെന്നും സുധാകരന് പ്രതികരിച്ചു.