വട്ടോളി: ജസ്റ്റിസ് ഫോര്‍ സിദ്ധാര്‍ഥ് എന്ന മുദ്രാവാക്യവുമായി യൂത്ത് കോണ്‍ഗ്രസ് കുറ്റ്യാടി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ‘നൈറ്റ് മാര്‍ച്ച്’ നടത്തി. അമ്പലക്കുളങ്ങര ടൗണില്‍ നിന്ന് ആരംഭിച്ച മാര്‍ച്ച് കക്കട്ട് ടൗണില്‍ സമാപിച്ചു. സമാപനപരിപാടി കെപിസിസി സെക്രട്ടറി വി.എം.ചന്ദ്രന് ഉദ്ഘാടനം ചെയ്തു.
യുത്ത് കോണ്‍ സംസ്ഥാന സെക്രട്ടറി ബവിത്ത് മലോല്‍, നിയോജക മണ്ഡലം പ്രസിഡന്റ് ബവിന് ലാല്‍, മണ്ഡലം കോണ്‍ പ്രസിഡന്റ് ജമാല്‍ മൊകേരി, യുത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ടി.വി.രാഹുല്‍, നിയോജക മണ്ഡലം ഭാരവാഹികളായ അരുണ്‍ മൂയ്യോട്ട്, സിദ്ധാര്‍ഥ് നരിക്കൂട്ടുംചാല്‍, ധനേഷ് വളളില്‍, ജി.ശ്രീനാഥ്, അജയ് കൃഷ്ണ, വിഷ്ണു രാഹുല്‍ ചാലില്‍ എന്നിവര്‍ പ്രസംഗിച്ചു.