വടകര: തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനു മുന്നോടിയായി നഗരസഭയും പോലീസും രാഷ്ട്രീയപാർട്ടി പ്രതിനിധികളുടെ യോഗം ചേർന്നു. വടകര മുൻസിപ്പൽ ചെയർപേഴ്സന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എൽഡിഎഫ്, കോൺഗ്രസ്, ബിജെപി എന്നീ പാർട്ടികളുടെ പ്രാദേശിക നേതാക്കന്മാരും സബ് ഇൻസ്പെക്ടറും പങ്കെടുത്തു. മെയ് 21ന് തന്നെ പൊതുസ്ഥലത്തും സ്വകാര്യ വ്യക്തികളുടെ സ്ഥലത്തും സ്ഥാപിച്ച ബോർഡുകളും പോസ്റ്ററുകളും മാറ്റാനും അല്ലാത്തപക്ഷം പോലീസിന്റെ നിയന്ത്രണത്തിൽ അവ മാറ്റാനും
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2023/10/clearvisison-k.jpeg?resize=567%2C519&ssl=1)
തീരുമാനമായി. ഫല പ്രഖ്യാപനം വന്നുള്ള ആഹ്ളാദപ്രകടനം ജൂൺ 4ന് വൈകീട്ട് ആറു വരെയും ദേശീയതലത്തിലുള്ള ഫലപ്രഖ്യാപനത്തിന്റെ ആഹ്ളാദ പ്രകടനങ്ങൾ ജൂൺ 5ന് വൈകിട്ട് ആറു വരെയും ആഹ്ളാദ പ്രകടനത്തിൽ പടക്കങ്ങൾ ഒഴിവാക്കാനും ധാരണയായി. ആഹ്ളാദപ്രകടനം നടത്തുന്ന റൂട്ടുകൾ ഏതൊക്കെയെന്ന് മുൻകൂട്ടി പോലീസിൽ അറിയിക്കണമെന്നും നിർദ്ദേശിച്ചു.