വട്ടോളി: എസ്എസ്എല്‍സിക്ക് കുന്നുമ്മല്‍ ഉപജില്ലയില്‍ ഏറ്റവും കൂടുതല്‍ എ പ്ലസ് നേടിയതില്‍ ആഹ്ലാദം പങ്കിടുകയാണ് വട്ടോളി നാഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍. പരീക്ഷ എഴുതിയ 591 പേരും വിജയിച്ചപ്പോള്‍ 178 പേര്‍ക്ക് മുഴവന്‍ വിഷയത്തിലും എ പ്ലസ് നേടാന്‍ കഴിഞ്ഞു. 54 പേര് 9 എ പ്ലസ് കരസ്ഥമാക്കി.
സ്കൂള്‍ മാനേജര്‍ അരയില്ലത്ത് രവി കേക്ക് മുറിച്ച് ആഹ്ലാദം പങ്കിട്ടു. സ്കൂള്‍ പ്രസിഡന്റ് കെ.പി.രാജന്, പ്രധാനധ്യാപിക കെ.പ്രഭാനന്ദിനി, ഫസ്റ്റ് അസി: കെ.ഹീറ, സ്കൂള്‍ ഭരണ സമിതി അംഗം കെ. ബാബു രഘുരാജ്, സ്റ്റാഫ് സെക്രട്ടറി കെ.റിനീഷ് കുമാര്‍, പി.പി.അനൂപ് കുമാര്‍, കെ.ലിജീഷ് മുതലായവര്‍ സംബന്ധിച്ചു.