നാദാപുരം: വയനാട്ടിലേക്ക് ചുരമില്ലാതെ എത്തിചേരാനാവുന്ന വിലങ്ങാട്-കുഞ്ഞോം മാനന്തവാടി ബദല്‍ റോഡിന്റെ നിര്‍മിതിക്കായി. പൊതുമരാമത്തിന്റെയും വനം വകുപ്പിന്റെയും സംയുക്ത യോഗം ചേരുമെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് നിയമസഭയില്‍ പറഞ്ഞു. ഇ.കെ. വിജയന് എംഎല്‍എ ഉന്നയിച്ച സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി. നാദാപുരം സന്ദര്‍ശന വേളയില്‍ എംഎല്‍എയും പൊതുജനങ്ങളും ഈ ആവശ്യം ഉന്നയിച്ചതിനാല്‍ ആദ്യ വട്ട ചര്‍ച്ച വനം വകുപ്പുമായി നടത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. നിലവിലെ കൂപ്പ് റോഡില്‍ ഓവര്‍ ബ്രിഡ്ജ് പണിതാല്‍ മൃഗങ്ങളുടെ സൈ്വര്യ വിഹാരത്തിന് തടസമാകില്ലെന്ന് എംഎല്‍എ സഭയെ അറിയിച്ചു.