ചോറോട്: ‘ഗ്രാമശ്രീ’ ചോറോടിന്റെ നേതൃത്വത്തിൽ ശുചീകരണ പ്രവൃത്തി നടന്നു.
ചോറോട് ഈസ്റ്റ് സ്കൂൾ വിദ്യാർഥികളടക്കം നിരവധി പേർ പങ്കെടുത്തു കൊണ്ട് പൊതുസ്ഥലങ്ങളും റോഡുകളും ഓവുചാലുകളും ശുചീകരിച്ചു. ഗ്രാമശ്രീ അയൽപക്ക സൗഹൃദ വേദിയുടെ നേതൃത്വത്തിൽ ജൂൺ 2 ന് രാവിലെ7 മണി മുതൽ പ്രവൃത്തി ആരംഭിച്ചു.
ചോറോട് ഗ്രാമ പഞ്ചായത്ത് ആറാം വാർഡ് മെമ്പർ മഠത്തിൽ പുഷ്പ്പ ഉദ്ഘാടനം ചെയ്തു. പ്രസാദ് വിലങ്ങിൽ അധ്യക്ഷത വഹിച്ചു. സജിത്ത് ചാത്തോത്ത്, സജീവൻ എം.എം, സത്യനാഥൻ ചാത്തോത്ത്, അസീസ് കെ., മഹേഷ് പി.കെ., ടി.കെ. മോഹനൻ, മനോജ് ബാബു, വി.എം. മോഹനൻ, കുമാരി നന്ദന എം.എസ്, വിഘ്നേഷ് വി.ടി.കെ. എന്നിവർ നേതൃത്വം നൽകി.