വടകര: വിദ്വേഷത്തിന്റെ വിത്തുകള്‍ പാകി തെരഞ്ഞെടുപ്പില്‍ ലാഭം കൊയ്യുന്ന ഫാസിസ്റ്റ് ശക്തികള്‍ക്കെതിരെ ജീത്തോ ഇന്ത്യ എന്ന പ്രമേയത്തില്‍ എംഎസ്എഫ് വിദ്യാര്‍ഥി സംഗമങ്ങള്‍ക്ക് തുടക്കമായി. വടകര പാര്‍ലമെന്റ് മണ്ഡലത്തില്‍ നടന്ന വിദ്യാര്‍ഥി സംഗമം മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പാറക്കല്‍ അബ്ദുള്ള ഉദ്ഘാടനം ചെയ്തു. രാജ്യത്തിന്റെ പാരമ്പര്യവും പൈതൃകവും സംരക്ഷിക്കാനുള്ള പോരാട്ടത്തില്‍ ഒരുമയോടെ മുന്നോട്ട് പോകണമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയെ വീണ്ടെടുക്കാനുള്ള പോരാട്ടത്തിന് പിന്തുണ നല്‍കുക എന്നത് എല്ലാ മതേതര ജനാധിപത്യ വിശ്വാസികളുടെയും അനിവാര്യതയാണെന്ന് പാറക്കല്‍ അബ്ദുള്ള കൂട്ടിച്ചേര്‍ത്തു.
എംഎസ്എഫ് സംസ്ഥാന കമ്മിറ്റിക്ക് കീഴില്‍ പാര്‍ലമെന്റ് വിദ്യാര്‍ത്ഥി സംഗമങ്ങള്‍ ജീത്തോ ഇന്ത്യ എന്ന പ്രമേയത്തില്‍ നടക്കും. ഇന്ത്യ മുന്നണിയുടെ ഭാഗമായി മത്സരിക്കുന്ന പാര്‍ലമെന്റ് സ്ഥാനാര്‍ഥികളുടെ പ്രചാരണാര്‍ഥമാണ് പരിപാടി നടക്കുക. എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ് പ്രമേയ പ്രഭാഷണം നടത്തി.
എംഎസ്എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സി കെ നജാഫ് അധ്യക്ഷത വഹിച്ചു. ജില്ല മുസ്ലിം ലീഗ് ട്രഷറര്‍ സൂപ്പി നരിക്കാട്ടേരി, അഹമ്മദ് പുന്നക്കല്‍, ഒ കെ കുഞ്ഞബ്ദുള്ള, എം സി വടകര, പി പി ജാഫര്‍, എന്‍ പി അബ്ദുള്ള ഹാജി, എം പി ഷാജഹാന്, ഷുഹൈബ് കുന്നത്ത്, അന്‍സീര്‍ പനോളി, നിയാസ് കക്കാട്, ഷാനിബ് ചെമ്പോട്, അഫ്ശീല അഫ്രിന് ടി ടി, സഫീര്‍ കെ കെ,ആസിഫ് ഒ കെ, ഷക്കീല്‍ വി പി, ഷിബില്‍ പുറക്കാട്, എം കെ ഫസലു റഹ്മാന്, അനസ് കുട്ടകെട്ടില്, റാഷിഖ് വി പി, അന്‍വര്‍ പള്ളിയത്ത്, ദില്‍ഷാദ്, സിഫാദ് ഇല്ലത്ത്, അഫ്നാസ് കൊല്ലത്തി, ഫസീഹ് സി, അസ്ലം തിരുവള്ളൂര്‍ എന്നിവര്‍ സംബന്ധിച്ചു. സംസ്ഥാന സെക്രട്ടറി റഷാദ് വി എം ആമുഖ പ്രഭാഷണം നടത്തി. ജില്ല പ്രസിഡന്റ് അഫ്നാസ് ചോറോട് സ്വാഗതവും സംസ്ഥാന വിംഗ് കണ്‍വീനര്‍ ആസിഫ് കലാം നന്ദിയും പറഞ്ഞു.