കല്ലാച്ചി: ജാതിയേരി പൊൻ പറ്റഭഗവതി ക്ഷേത്രത്തിലെ തിറ ഉത്സവത്തിന് നാളെ (വെള്ളി) തുടക്കമാകും. 17 ന് സമാപിക്കും. രാവിലെ 9 ന് തരണനല്ലൂർ പത്മനാഭനുണ്ണി നമ്പൂതിരിപാടിൻ്റെ നേതൃത്വത്തിൽ പ്രതിഷ്ഠാദിനവിശേഷാൽ പൂജകൾ നടക്കും. 12 ന് മുത്തപ്പൻ ഉച്ചകലശം, 4 ന് കൊടിയേറ്റ്, 6 ന് ദീപാരാധന 7 ന് വെള്ളാട്ട് എന്നിവ നടക്കും. നാളെ രാവിലെ 6 ന് പതിവ് പൂജകൾആരംഭിക്കും. 4 ന് വാൾ എഴുന്നള്ളത്തും, 5.30 ന് വിഷ്ണുമംഗലം
അത്തിയോട് ദുർഗ്ഗാ ക്ഷേത്രത്തിൽ നിന്ന് താലപ്പൊലി എഴുന്നള്ളത്തും 6 ന് ദീപാരാധനയും, 7 ന് വെള്ളാട്ടും നടക്കും. ഞായറാഴ്ച 5 ന് പള്ളി ഉണർത്തൽ, 6 ന് തിറ 12 ന് അന്നദാനം, എന്നിവക്ക് ശേഷം 5 തിരുമുടി ഇറക്കലോടെ ഉത്സവം സമാപിക്കും.