ആയഞ്ചേരി: ഫിസിയോ തെറാപ്പിയില്‍ ബിരുദാനന്തര ബിരുദം നേടിയ കടമേരിയിലെ നിടിയപറമ്പത്ത് ജാസിം ജുനൈദിന് മുസ്ലീം ലീഗ് കടമേരി സൗത്ത് ശാഖ കമ്മിറ്റി സ്വീകരണം നല്കി. യുഡിഎഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പില്‍ സ്നേഹോപഹാരം സമ്മാനിച്ചു. മംഗലാപുരം ഫാദര്‍ മുള്ളര്‍ മെഡിക്കല്‍ കോളജില്‍ നിന്നാണ് ബിരുദം നേടിയത്.
ചടങ്ങില്‍ എന്‍ സുബ്രമണ്യന്‍, നൊച്ചാട്ട് കുഞ്ഞബ്ദുള, കണ്ണോത്ത് ദാമോദരന്‍, സി.കെ.ഗഫൂര്‍, ടി.കെ.അശോകന്. സി.കെ.ജാഫര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.