വടകര: പ്രമുഖ പത്രപ്രവർത്തകനും രാഷ്ട്രീയ സാംസ്കാരിക രംഗത്ത് നിറഞ്ഞുനിന്ന വ്യക്തിയുമായിരുന്ന ഐ വി ബാബുവിൻ്റെ നാലാം ചരമവാർഷികത്തോടനുബന്ധിച്ച് ഐ വി ബാബു അനുസ്മരണ സമിതി നടത്തുന്ന പരിപാടി ശനിയാഴ്ച നടക്കും. വടകര മുൻസിപ്പൽ പാർക്കിലെ ഓപ്പൺ സ്റ്റേജിൽ നടക്കുന്ന അനുസ്മരണ പരിപാടിയിൽ ‘മോഡിഫൈഡ്
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/01/unani-b.jpeg?resize=500%2C500&ssl=1)
ഇന്ത്യയിലെ’ ജനാധിപത്യം, മാധ്യമങ്ങൾ എന്ന വിഷയത്തിൽ ടെലഗ്രാഫ് എഡിറ്റർ അറ്റ്ലാർജ് ആർ രാജഗോപാൽ, കോൺഗ്രസ് നേതാവും പ്രഭാഷകയുമായ ജ്യോതി രാധിക വിജയകുമാർ, കെ കെ രമ എം എൽ എ, കെ സി ഉമേഷ് ബാബു, എൻ വേണു, ഡോ.ആസാദ് എന്നിവർ പങ്കെടുക്കുന്ന സംവാദം നടക്കും. വൈകീട്ട് നാലിനാണ് പരിപാടി. തുടർന്ന് സ്നേഹലിജി അവതരിപ്പിക്കുന്ന ഏകപാത്ര നാടകം ‘ദിലീപ്’ അരങ്ങേറും.