ന്യൂഡല്‍ഹി: എന്‍ഡിഎ സര്‍ക്കാര്‍ മൂന്നാം വട്ടവും അധികാരത്തിലെത്തുമെന്ന് പ്രവചിച്ച എക്സിറ്റ് പോള്‍ ഫലങ്ങള്‍ തള്ളി രാഹുല്‍ ഗാന്ധി. ഇതിനെ എക്സിറ്റ് പോള്‍ എന്നല്ല മോദി പോള്‍ എന്നാണ് വിളിക്കേണ്ടതെന്ന് രാഹുല്‍ പ്രതികരിച്ചു.
ഇത് ഫാന്റസി പോള്‍ ആണ്. യഥാര്‍ഥ ഫലമല്ല. മോദി മീഡിയയുടെ പോള്‍ ആണ് ഇതെന്നും രാഹുൽ പറഞ്ഞു.
ഇന്ത്യാ മുന്നണി 295ന് മുകളില്‍ സീറ്റ് നേടുമെന്നും രാഹുല്‍ പറഞ്ഞു. എത്ര സീറ്റ് നേടുമെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് നിങ്ങള്‍ സിദ്ധു മൂസ വാലയുടെ 295 എന്ന പാട്ട് കേട്ടിട്ടുണ്ടോ എന്നായിരുന്നു രാഹുലിന്റെ മറുപടി.