കൊയിലാണ്ടി: പൊയില്‍ക്കാവ് ശ്രീ ദുര്‍ഗാദേവി ക്ഷേത്ര മഹോത്സവത്തിന്റെ വലിയ വിളക്ക് ദിനത്തില്‍ സംഘടിപ്പിച്ച ‘സസ്നേഹം ‘ പരിപാടി വ്യത്യസ്തമായൊരനുഭവമായി. ചെങ്ങോട്ടുകാവ്, ചേമഞ്ചേരി പഞ്ചായത്തുകളില്‍ സാന്ത്വന പരിചരണത്തില്‍ കഴിയുന്ന വീടുകളില്‍ ഒറ്റപ്പെട്ടു പോയ 40-ല്‍ അധികം പേരെ ഉത്സവ ചടങ്ങുകളും കാഴ്ചകളും കാണാന്‍ ആഘോഷ കമ്മിറ്റി ഉത്സവ നഗരിയിലെത്തിക്കുകയായിരുന്നു. പടിഞ്ഞാറെ കാവിലെ പള്ളിവേട്ടയും പ്രഗല്ഭ വാദ്യകലാകാരന്മാരണിനിരന്ന മേളവുമാസ്വദിക്കാന് ഇവര്‍ക്ക് അവസരം ലഭിച്ചു. താത്പര്യമുള്ളവര്‍ക്ക് ക്ഷേത്ര ദര്‍ശനത്തിനുള്ള സൗകര്യമുമൊരുക്കി.
പാലിയേറ്റീവ് പ്രവര്‍ത്തകരുടെയും സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെയാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചത് സേവാഭാരതി, സുരക്ഷ, ആശ്വാസം, തണല്‍, നെസ്റ്റ്, അഭയം, റെഡ് ക്രോസ്, എം.എം.സി മെഡിക്കല്‍ സംഘം, ചെങ്ങോട്ടുകാവ് പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രം പാലിയേറ്റീവ് തുടങ്ങിയ സംഘടനകളാണ് ഈ പ്രവര്‍ത്തനങ്ങള്‍ക്ക് സജീവ പങ്കാളിത്തം വഹിച്ചത്. ഉത്സവ കാഴ്ചകള്‍ കാണാനെത്തിയ ഈ അതിഥികള്‍ക്ക് കിഴക്കെ കാവിന് മുന്‍വശത്ത് സംഘടിപ്പിച്ച ചടങ്ങില്‍ ക്ഷേത്രം തന്ത്രിയും ആലോഷ കമ്മിറ്റി ഭാരവാഹികളും പൊതു പ്രവര്‍ത്തകരും ഉപഹാരങ്ങള്‍ നല്കി. സാന്ത്വന പരിചരണത്തില്‍ കഴിയുന്ന അതിഥികള്‍ അവരുടെ അനുഭവങ്ങള്‍ പങ്കുവെച്ചു. ധാരാളം ഭക്തജനങ്ങര് ചടങ്ങിനെത്തിയിരുന്നു.
-സുധീര്‍ കൊരയങ്ങാട്