ലെയ്പ്സിഗ്: യൂറോ കപ്പ് ഗ്രൂപ്പ് ബിയില്‍ ഇറ്റലി-ക്രൊയേഷ്യ മത്സരം സമനിലയില്‍. ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി. അവിശ്വസനീയമായ തിരിച്ചുവരവിലൂടെ ക്രൊയേഷ്യയുടെ മോഹങ്ങളെ ഇറ്റലി തട്ടിത്തെറിപ്പിച്ചു. 98 മിനിറ്റ് വരെ ഒരുഗോളിന് മുന്നില്‍ നിന്ന ക്രൊയേഷ്യയെ ഫൈനല്‍ വിസിലിന് സെക്കന്‍ഡുകള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ സമനിലയില്‍ കുരുക്കി പ്രീക്വാര്‍ട്ടര്‍ പിടിക്കുകയായിരുന്നു ഇറ്റലി.
55-ാം മിനിറ്റില്‍ ലൂക്കാ മോഡ്രിച്ചിലൂടെ ക്രൊയേഷ്യയും 98-ാം മിനിറ്റില്‍ മാറ്റിക സക്കാഞ്ഞിയുലൂടെ ഇറ്റലിയും ഗോള്‍ നേടി. ഇതോടെ ഗ്രൂപ്പ് ബിയില്‍ സ്പെയിനിന് പിന്നില്‍ നാല് പോയിന്റുമായി രണ്ടാമതായി ഇറ്റലി പ്രീക്വാര്‍ട്ടറില്‍ കയറി. രണ്ടുപോയിന്റുമായി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിയ ക്രൊയേഷ്യ പ്രീക്വാര്‍ട്ടറിലെത്താന്‍ വിദൂര സാധ്യത മാത്രമാണുള്ളത്.