വടകര: വെറുപ്പിന്റെ പ്രത്യയശാസ്ത്രത്തിനു പകരം നന്മയെ താലോലിക്കുകയാണ് മനുഷ്യസമൂഹത്തിന്റെ കടയമെന്ന് ഗാന്ധിജിയുടെ ചെറുമകന് തുഷാര്‍ ഗാന്ധി അഭിപ്രായപ്പെട്ടു. കടത്തനാട് സാഹിത്യോത്സവ കമ്മിറ്റി വടകരയില്‍ സംഘടിപ്പിച്ച സര്‍വമതസമ്മേളനവും സ്നേഹസംഗമവും ഉദ്ഘാടനം ചെയ്യുക യായിരുന്നു അദ്ദേഹം.
ഗാന്ധിജിയുടെ പാദസ്പര്‍ശം കൊണ്ട് പവിത്രമായ വടകരയില്‍ വിദ്വേഷത്തിന്റെയും വര്‍ഗീയതയുടെയും വിത്തുകള്‍ വിതറാന്‍ ആരും മുതിരരുതെന്ന് അദ്ദേഹം പറഞ്ഞു. വിദ്വേഷത്തിന്റെ രാഷ്ട്രീയപ്രത്യയ ശാസ്ത്രം സ്വീകരിക്കാന്‍ തയ്യാറാകുന്നത് അപകടകരമാണ്. എല്ലാ മതങ്ങളിലും വിഭിന്നതകളിലുമുള്ള നന്മയെ ഒരുമിപ്പിക്കുന്ന ദേശീയതക്കായിരുന്നു ഗാന്ധിജി മൂല്യം നല്‍കിയിരുന്നത്. എന്നാല്‍, ഇന്ന് ജാതിക്കും മതത്തിനുമൊക്കെ പ്രഥമപരിഗണന നല് കാനാണ് മോദിസര്‍ക്കാര്‍ ശ്രമിക്കുന്നതെന്നു തുഷാര്‍ ഗാന്ധി കുറ്റപ്പെടുത്തി.
കടത്തനാട് സാഹിത്യോത്സവ കമ്മിറ്റി ചെയര്മാന് ഐ.മൂസ അധ്യക്ഷത വഹിച്ചു. കവി ആലങ്കോട് ലീലാകൃഷ്ണന്, എം.പി.മത്തായി, ഫാ. കെ.എം. ജോര്‍ജ് തുടങ്ങിയവര്‍ സംസാരിച്ചു. എ.പ്രദീപ് കുമാര്‍ പ്രസംഗം പരിഭാഷപ്പെടുത്തി. കല്പറ്റ നാരായണന് സ്വാഗതവും ഹരീന്ദ്രന്‍ കരിമ്പനപ്പാലം നന്ദിയും പറഞ്ഞു. മനയത്ത് ചന്ദ്രന്, പുറന്തോടത്ത് സുകുമാരന്‍, പി.അശോകന്, കളത്തില്‍ പീതാംബരന് തുടങ്ങിയവര്‍ സംബന്ധിച്ചു.