വില്യാപ്പള്ളി: വടകരയില്‍ എല്‍ഡിഎഫ് പ്രകടനത്തിന്റെ മറവില്‍ വില്യാപ്പള്ളിയിലെ യുവാവിനെ ക്രൂരമായി മര്‍ദിച്ച് അവശനാക്കിയത് പ്രതിഷേധാര്‍ഹമാണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ബവിത്ത് മലോല്‍. ഇതിന് മുമ്പും ഇത്തരം സംഭവങ്ങള്‍ ഉണ്ടായിരുന്നെന്നും പോലീസിന്റെ കൃത്യമായ നടപടി ഇല്ലാത്ത കാരണത്താലാണ് തുടര്‍ക്കഥയാവുന്നതെന്നും ബവിത്ത് കുറ്റപ്പെടുത്തി. പരാജയം ഉറപ്പായപ്പോള്‍ അക്രമമാര്‍ഗം സ്വീകരിച്ച് നാട്ടില്‍ അരാജകത്വം സൃഷ്ടിക്കാനുള്ള ശ്രമത്തില്‍ നിന്നു
ബന്ധപ്പെട്ടവര്‍ പിന്നോട്ട് പോകണമെന്നും യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.