വട്ടോളി: കനത്ത വേനലില്‍ കുടിവെള്ളത്തിനു നാട് നെട്ടോട്ടമോടുമ്പോള്‍ വട്ടോളി മൂയ്യോട്ടുചാല് കിണര്‍ വേറിട്ടു നില്ക്കുന്നു. കിണറുകളും ജലാശയങ്ങളും വറ്റാറായെങ്കിലും ഇവിടെ ജലസമൃദ്ധിയാണ്. പ്രദേശത്തെ 20 ല്‍ അധികം കുടുംബങ്ങള്‍ക്ക് ആശ്രയമാവുകയാണ് മൂയ്യോട്ടുചാല് കിണര്‍. ഈ കിണറില്‍ ഇപ്പോള്‍ തലങ്ങും വിലങ്ങുമായി 20 ല്‍ അധികം പമ്പ് സെറ്റുകളാണ് സ്ഥാനം പിടിച്ചിരിക്കുന്നത്.
ഏത് വേനലിലും ഒരിക്കലും വറ്റാത്ത ഈ നീരുറവ തേടി കൂടുതല്‍ വീട്ടുകാര്‍ പമ്പുമായി എത്തും. അപ്പോഴും കിണറിലെ വെള്ളത്തിന് ഒരു മാറ്റവും ഉണ്ടാവില്ല. കെപിസിസി സെക്രട്ടറി വി.എം.ചന്ദ്രന്റെ വീട്ടുപറമ്പിലെ കിണറാണ് ഇങ്ങനെ നാട്ടുകാര്‍ക്ക് ആശ്രയമാകുന്നത്.
ഒരിറ്റ് വെള്ളത്തിന് ജനം കാത്തിരിക്കുമ്പോഴും പല സ്ഥലത്തും കുടിവെള്ള പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നതു കാണാം. പൊട്ടിയ പൈപ്പുകള്‍ നന്നാക്കാന്‍ അടിയന്തര നടപടി വേണമെന്നാണ് നാട്ടുകാര്‍ പറയുന്നത്.
ജലം അമൂല്യമാണ് ഒരു തുള്ളി വെള്ളം പോലും പാഴാക്കാതെ സംരക്ഷിച്ച് നിര്‍ത്തുകയാണ് വേണ്ടത്. തോടുകളും നീര്‍ച്ചാലുകളും മണ്ണിട്ട് നികത്തുന്നത് ഗുരുതരമായ ഭവിഷ്യത്തുകള്‍ സൃഷ്ടിക്കുമെന്നു നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു.
-ആനന്ദന് എലിയാറ