വടകര: ആശ ഹോസ്പിറ്റലിന്റെ കീഴിൽ പ്രവർത്തിക്കുന്ന ആശ അക്കാദമിയിലെ നഴ്സിംഗ് വിദ്യാർഥികൾക്കായുള്ള എമർജൻസി മെഡിക്കൽ സർവീസ് പിജി ഡിപ്ലോമ കോഴ്സിന്റെ സർട്ടിഫിക്കറ്റ് വിതരണം നടന്നു. ആശ ഹോസ്പിറ്റൽ മെഡിക്കൽ ഡയറക്ടർ ഡോ. കെ അജ്മൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ആസ്റ്റർ മിംസ് എമർജൻസി വിഭാഗം ഡയറക്ടർ ഡോ. പി പി
വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു. ഏഞ്ചൽസ് എക്സിക്യൂട്ടീവ് ഡയറക്ടർ പി പി രാജൻ, സീനിയർ ഓർത്തോപീഡിഷ്യൻ ഡോ. കെ എം അബ്ദുല്ല എന്നിവർ സംസാരിച്ചു. ആശ അക്കാദമി വിഭാഗം മേധാവി ഡോ. മുഹമ്മദ് ടി പി എം അസൈനാർ സ്വാഗതവും ആശ ഹോസ്പിറ്റൽ ഡയറക്ടർ കെ മൂസ നന്ദിയും പറഞ്ഞു.