പയ്യോളി: കേരള മുൻസിപ്പൽ കോർപ്പറേഷൻ കണ്ടിജൻ്റ് യൂണിയൻ ഐ എൻ ടി യു സി
ഐ ഡി കാർഡ് വിതരണവും തൊഴിലാളി സംഗമവും നടത്തി. റീജണൽ പ്രസിഡണ്ട് ടി കെ നാരായണൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി ജനറൽ സെക്രട്ടറി കെ ഷാജി ഉദ്ഘാടനം
ചെയ്തു. ഫ്രാൻസിസ് കോഴിക്കോട് പരിപാടിയിൽ മുഖ്യ അതിഥിയായി. നഗരസഭ കൗൺസിലർ കാര്യാട്ട് ഗോപാലൻ, മുൻസിപ്പൽ കമ്മിറ്റി പ്രസിഡൻറ് സജീഷ് കോമത്ത്, വത്സല പൂഴിയിൽ, ടി ടി സോമൻ, ഗീത ചെറിയാവി, എന്നിവർ സംസാരിച്ചു. ടി കെ ഉണ്ണികൃഷ്ണൻ സ്വാഗതവും പ്രകാശൻ ആയഞ്ചേരി നന്ദിയും പറഞ്ഞു.