വടകര: മൂവിലവേഴ്സ് വടകരയുടെ ആഭിമുഖ്യത്തില്‍ ഇറാനിയന്‍ സിനിമ ‘എന്‍ഡ്ലെസ് ബോര്‍ഡേഴ്സ്’ വടകരയില്‍ പ്രദര്‍ശിപ്പിക്കുന്നു. താലിബാന് ഭരണത്തിലുള്ള അഫ്ഗാനിസ്ഥാനില്‍ നിന്ന് രക്ഷപ്പെടുന്ന കുടുംബങ്ങളുടെ ദുരന്തജീവിതമാണ് സിനിമയില്‍
ആവിഷ്കരിച്ചിരിക്കുന്നത്. കഴിഞ്ഞ ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ മികച്ച ചിത്രമായി സ്വര്‍ണ കമല്‍ നേടിയ സിനിമയാണ് ‘എന്‍ഡ്ലെസ് ബോര്‍ഡേഴ്സ്’.
ഏപ്രില്‍ 5 വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്ക് പാറേമല്‍ സ്കൂളില്‍ മലയാളം സബ്ടൈറ്റലുകളോടെ സിനിമ കാണാം.