വടകര: പിന്നോക്ക മേഖലയിലെ കുട്ടികളുടെ പഠനപ്രവര്‍ത്തനങ്ങള്‍ സാധാരണ ഗതിയില്‍ തന്നെ മുന്നോട്ട് കൊണ്ടുപോകാനുള്ള സാഹചര്യം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ വടകര ഇന്‍വോള്‍വ് കള്‍ച്ചറല്‍ & ചാരിറ്റബിള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങള്‍ സമ്മാനിച്ചു. മലയോര പ്രദേശത്ത് സ്ഥിതി ചെയ്യുന്ന വളയം ഗവ. വെല്‍ഫെയര്‍ എല്‍പി സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ബാഗുകള്‍, കുടകള്‍, പുസ്തകങ്ങള്‍ എന്നിവയും കായിക ഉപകരണങ്ങകളും കൂടാതെ ക്ലാസ് മുറികളിലേക്ക് സീലിംഗ് ഫാനുകളും സമ്മാനിച്ചു. സ്കൂളില്‍ നടന്ന പരിപാടിയില്‍ പ്രധാന അധ്യാപകന് രാജീവന്, പിടിഎ പ്രസിഡന്റ് സുചിത്രന്‍, സ്റ്റാഫ് സെക്രട്ടറി ഷിജിത്, കേളപ്പന് മൂപ്പന്, ഇന്‍വോള്‍വ് ട്രഷറര്‍ ദീപേഷ് ഡി ആര്, അംഗങ്ങളായ ജിജിന കെ പി, സുധീഷ് ഇ കെ എന്നിവര്‍ സംസാരിച്ചു.
ഡിസ്ട്രിക്ട് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിന്റെ പരിഗണനയിലുള്ള, മണിപുരം, അന്നശേരി സ്വദേശികളായ കുട്ടികള്‍ക്ക്, ഇന്‍വോള്‍വ് സമ്മാനിക്കുന്ന പഠനോപകരണങ്ങള്‍, ഇന്‍വോള്‍വ് ട്രഷറര്‍ ദീപേഷ് ഡി ആര്, എക്സി. കമ്മിറ്റി അംഗം സുധീഷ് ഇ കെ എന്നിവര്‍ കോഴിക്കോട് സിവില്‍ സ്റ്റേഷനില്‍ സ്ഥിതിചെയ്യുന്ന ഓഫീസില്‍ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ കെ ഷൈനിക്ക് കൈമാറി.