വടകര: വടകര സെന്‍ട്രല്‍ റോട്ടറി ഭാരവാഹികളുടെ സ്ഥാനാരോഹണം ഞായറാഴ്ച നടക്കും. ടൗണ്‍ഹാളിനു സമീപത്തെ ക്രിസ് അവന്യു ഹാളില്‍ രാത്രി ഏഴിനു നടക്കുന്ന പരിപാടിയില്‍ റോട്ടറി നിയുക്ത ഡിസ്ട്രിക്ട് ഗവര്‍ണര്‍ ബിജോഷ് മാന്വല്‍ സംബന്ധിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
റോട്ടറി ഗ്രാന്‍ഡും സിഎസ്ആര്‍ ഫണ്ടും ഉപയോഗപ്പെടുത്തി ആരോഗ്യമേഖലയില്‍ ഈ വര്‍ഷം പുതിയ പദ്ധതികള്‍ നടപ്പാക്കുമെന്ന് ഇവര്‍ പറഞ്ഞു. ആസ്റ്റര്‍ മെഡിസിറ്റിയുമായി ചേര്‍ന്ന് മെഡിക്കല്‍ ചെക്കപ്പ് ക്യാമ്പ്, കോംട്രസ്റ്റ് കണ്ണാശുപത്രിയുമായി ചേര്‍ന്ന് ഐ ക്യാമ്പ്, ഹൈസ്കൂള്‍ തലത്തില്‍ പഠിക്കുന്ന പെണ്‍കുട്ടികള്‍ക്ക് മെഡിക്കല്‍ ക്യാമ്പ്, നഗരസഭയും ഹരിയാലിയുമായി സഹകരിച്ച് മാലിന്യമുക്ത വടകര ക്യാമ്പയിന്, മയക്കുമരുന്നിനെതിരെ മുന്നേറ്റം, സ്കൂള്‍ ലൈബ്രറികള്‍ക്ക് പുസ്തക വിതരണം, ബസ് വെയ്റ്റിങ് ഷെഡ് നിര്‍മാണം തുടങ്ങിയവ നടത്തും.
വാര്‍ത്താസമ്മേളനത്തില്‍ കെ.ജ്യോതികുമാര്‍, അഡ്വ. കായക്ക രാജന്, പ്രകാശ് കുമാരന്, സി.വി.സുനില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.