നാദാപുരം: തണ്ണീര്‍പ്പന്തല്‍ ടൗണിലെ കള്ള് ഷാപ്പിലും ബേക്കറികളിലും ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയില്‍ വ്യാപകമായ നിയമലംഘനങ്ങള്‍ കണ്ടെത്തി. കള്ള് ഷാപ്പിലും ബേക്കറികളിലും അനധികൃതമായി ഭക്ഷണം ഉണ്ടാക്കുന്നതായും വൃത്തിഹീനമായ സാഹചര്യം ഉള്ളതായും ഗുണ നിലവാര പരിശോധന നടത്താതെ വെള്ളം ഉപയോഗിക്കുന്നതായും കണ്ടെത്തി. തൊഴിലാളികള്‍ ഹെല്‍ത്ത് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ഇല്ലാതെയാണ് ഭക്ഷണപദാര്‍ഥങ്ങള്‍ തയ്യാറാക്കുന്നത്. മാലിന്യം അലക്ഷ്യമായി കൈകാര്യം ചെയ്യുന്നതായും കണ്ടെത്തി. ഗുരുതരമായ നിയമലംഘനം കണ്ടെത്തിയ ഫെയ്മസ് ബേക്കറിയുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ ഉത്തരവ് നല്കി. കള്ള് ഷോപ്പ്, സുപ്രീം ബേക്കറി എന്നിവ 24 മണിക്കൂറിനുള്ളില്‍ ശുചീകരണം നടത്തി
ആരോഗ്യ വിഭാഗത്തെ അറിയിക്കാനും നിര്‍ദ്ദേശം നല്കി.
ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സുരേന്ദ്രന് കല്ലേരി, ജെഎച്ച്ഐ സന്ദീപ് കുമാര്‍.എം. എം, ശ്രീഷ്ണ.പി.എം എന്നിവരാണ് പരിശോധന നടത്തിയത്.