വടകര: റംസാനില്‍ രാത്രികാല കച്ചവടം പൊടിപൊടിക്കുന്ന വടകര താഴെഅങ്ങാടി കോതിബസാറില്‍ നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ പരിശോധന. അനധികൃത കച്ചവടത്തിനെതിരായ നടപടിയുടെ ഭാഗമായാണിത്. പഴകിയ ഭക്ഷണ സാധനങ്ങളുടെ വില്പന നടക്കുന്നതായാണ് പരാതി. അനധികൃത കച്ചവടക്കാര്‍ക്ക് നോട്ടീസ് നല്കി.
ഭക്ഷ്യയോഗ്യമല്ലാത്ത സാധനങ്ങള്‍ കച്ചവടം നടത്തുകയും മാലിന്യം കടലിലും പരിസരത്തെ ഓടയിലും വലിച്ചെറിയുന്നതും പ്രദേശത്ത് ദുര്‍ഗന്ധം വമിക്കുന്നതും സംബന്ധിച്ച് നാട്ടുകാര്‍ പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നടപടി. തെരുവ് കച്ചവടക്കാര്‍ പാലിക്കേണ്ട നിയമങ്ങളും അംഗീകാരവുമില്ലാതെയാണ് ഇവിടെ പലരും രാത്രികാലങ്ങളില്‍ കച്ചവടം ചെയ്യുന്നതെന്നും പരാതിയുണ്ട്.