വടകര: ഇഷ യോഗ സെന്റര്‍ ആഭിമുഖ്യത്തില്‍ ഇന്നര്‍ എഞ്ചിനീയറിംഗ് പ്രോഗ്രാം വടകരയില്‍ സംഘടിപ്പിക്കുന്നു. ശാംഭവി മഹാമുദ്ര ക്രിയ ഉള്‍പ്പെടുന്നതാണ് പ്രോഗ്രാം. 2024 മെയ് എട്ട് മുതല്‍ 14 വരെ പുതുപ്പണം ശീ രാമാനന്ദ ഓഡിറ്റോറിയത്തില്‍ മലയാളത്തിലാണ് ജീവിത സൗഖ്യത്തിനായുള്ള ശാസ്ത്രം എന്ന് വിശേഷിപ്പിക്കപ്പെടുന്ന യോഗ പരിപാടി.
ഇതിന്റെ ഗുണഫലങ്ങള്‍ ഇവയാണ്:- ജോലിയും ബന്ധങ്ങളും പിരിമുറുക്കമില്ലാതെ കൊണ്ടുപോകാന്‍ സഹായിക്കുന്നു, ദിവസം മുഴുവനും ഉല്ലാസവും ഊര്‍ജവും പ്രദാനം ചെയ്യുന്നു, ദീര്‍ഘകാല രോഗങ്ങള്‍ക്ക് ആശ്വാസമേകുന്നു. അനുഭവത്തിലൂടെ മാത്രം അറിയാന്‍ കഴിയുന്ന ഈ സവിശേഷ പരിപാടിയിലേക്ക് ഏവരേയും സംഘാടകര്‍ സ്വാഗതം ചെയ്യുന്നു. മുന്‍കൂര്‍ രജിസ്ട്രേഷന് ആവശ്യമാണ്. https://maps.app.goo.gl/FDiVfH2x5p5upwbHA
രജിസ്റ്റര്‍ ചെയ്യുക: isha.co/vatakara. കൂടുതല്‍ വിവരങ്ങള്‍ക്കായി ബന്ധപെടുക: +919400222538, +919526611441.