അഴിയൂർ: ഇസ്രായേലിന് ഇന്ത്യ ആയുധം നൽകുന്നത് നിർത്തലാക്കുക എന്നാവശ്യപ്പെട്ടു കൊണ്ട് എസ് ഡി പി ഐ വടകര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽഅഴിയൂരിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡണ്ട് ഷംസീർ ചോമ്പാല, ബഷീർ കെ കെ, സജീർ വള്ളിക്കാട്, നവാസ് വരിക്കോളി, സവാദ് അഴിയൂർ തുടങ്ങിയവർ നേതൃത്വം
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/05/unani-golbal-f.jpeg?resize=600%2C600&ssl=1)
നൽകി. പ്രതിഷേധ പ്രകടനത്തിൽ സ്ത്രീകൾ ഉൾപ്പെടെയുള്ളവരുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. കുഞ്ഞുപള്ളി ടൗണിൽ നിന്നും ആരംഭിച്ച പ്രതിഷേധം പഞ്ചായത്ത് ഓഫീസിന് മുന്നിൽ സമാപിച്ചു.