നാദാപുരം: 2021ലെ കർഷക സമരം അവസാനിപ്പിക്കുന്നതിന് കേന്ദ്രസർക്കാർ നല്കിയ ഉറപ്പ് പാലിക്കാത്തതിൽ പ്രതിഷേധിച്ചു കർഷക സംഘടനകൾ ഡൽഹിയിൽ നടത്തുന്ന സമരത്തിന് അനുഭാവം പ്രകടിപ്പിച്ചു കൊണ്ട് സ്വതന്ത്ര കർഷകസംഘം നാദാപുരം നിയോജകമണ്ഡലം കമ്മിറ്റി കർഷക ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു,
അബ്ദുല്ല വല്ലംകണ്ടത്തിലിൻ്റെ അധ്യക്ഷതയിൽ ചേർന്ന സംഗമം ജില്ലാ മുസ്ലിംലീഗ് ട്രഷറർ
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/02/unicure-jj.jpg?resize=454%2C567&ssl=1)
സൂപ്പി നരിക്കാട്ടേരി ഉദ്ഘാടനം ചെയ്തു. കർഷകരെ അവഗണിച്ച് കൊണ്ട് രാജ്യം ഭരിക്കുന്നവർക്ക് മുൻപോട്ട് പോകാനാവില്ലെന്ന് സൂപ്പി നരിക്കാട്ടേരി പറഞ്ഞു. എ കെ ടി കുഞ്ഞമ്മദ് സ്വാഗതം പറഞ്ഞു. സി കെ നാസർ, നസീർ വളയം, സി വി മൊയ്തീൻഹാജി, സി കെ അബൂട്ടിഹാജി, ടി പി എം തങ്ങൾ, ടി സി അന്ത്രുഹാജി, മമ്മു പൊയിൽകണ്ടി, തട്ടാറത്ത് അമ്മദ്, ഇബ്രാഹിം പുളിയച്ചേരി എന്നിവർ സംസാരിച്ചു.