വടകര: തയ്യൽ തൊഴിലാളികളുടെ പെൻഷൻ 5000 രൂപയാക്കി വർധിപ്പിക്കണമെന്ന് ആൾ കേരള ആർട്ടിസാൻസ് സ്കിൽ വർക്കേഴ്സ് യൂണിയൻ മേഖല സമ്മേളനം സർക്കാറിനോട് ആവശ്യപ്പെട്ടു. ജില്ലാ കോൺഗ്രസ് വൈസ് പ്രസിഡൻ്റ അഡ്വ: ഇ നാരായണൻ നായർ ഉദ്ഘാടനം ചെയ്തു. വിവാഹ ധനസഹായം ആൺ മക്കൾക്ക് കൂടി നൽകണമെന്നും
പ്രസവാനുകൂല്യമായ 15000 രൂപ ഒറ്റ ഗഡുവായി അനുവദിക്കണമെന്നും മറ്റു ആനുകൂല്യങ്ങൾ കൃമാതിതമായി വർദ്ധിപ്പിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം നിയോജകമണ്ഡലം പ്രസിഡണ്ട് ദാമോദരൻ പറമ്പത്ത് അധ്യക്ഷനായി. എസ്എസ്എൽസി പരീക്ഷയ്ക്ക് A+ നേടിയ വിദ്യാർഥികളെ ബ്ലോക്ക് പ്രസിഡൻ്റ സതീശൻ കുരിയാടി
അനുമോദിച്ചു. ജില്ലാ ജനറൽ സെക്രട്ടറി കെ എൻ എ അമീർ, ക്ഷേമനിധി മുൻ ഓഫീസർ സുരേഷ ബാബു, അജിത്ത് പ്രസാദ്, രജനി പി, അജിത ചിരാം വീട്ടിൽ, ബാബു ബാലവാടി എന്നിവർ സംസാരിച്ചു. സുരരേന്ദ്രൻ കുഴിച്ചാലിൽ സ്വാഗതവും സുസ്മിത നന്ദിയു പറഞ്ഞു.