ഓര്‍ക്കാട്ടേരി: ചിത്ര കലാ അധ്യാപകനും നാടക രചയിതാവുമായ കെപി.കുഞ്ഞിരാമന്റെ പേരിലുള്ള കെപികെ ആര്‍ട് വില്ലേജ് ഉദ്ഘാടനം ഫെബ്രുവരി 25 ഞായറാഴ്ച പ്രശസ്ത സിനിമ-കലാ നിരൂപകന് ജി.പി.രാമചന്ദ്രന് നിര്‍വഹിക്കും. മണിപ്പുറത്ത് വൈകുന്നേരം നാലിനു നടക്കുന്ന ചടങ്ങില്‍ കെ.കെ.മാരാര്‍, ഡോ:പി.കെ.പോക്കര് എന്നിവര്‍ സംബന്ധിക്കും.
ഇതോടനുബന്ധിച്ചുള്ള’ജലമര്‍മരം’ ചിത്രകലാ ക്യാമ്പ് രാവിലെ തുടങ്ങും. ബാലചിത്രകാര സംഗമം, കലാപരിപാടികള്‍ എന്നിവ അരങ്ങേറും. ആര്‍ട് ക്യാമ്പില്‍ 100 ലധികം പ്രശസ്ത ചിത്രകാരന്മാര് പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.