പതിയാരക്കര: ഗാന്ധിയനും ഹിന്ദി ഭാഷാ പ്രചാരകനുമായിരുന്ന ടി.വി.നാരായണന് അടിയോടിയെ പതിയാരക്കര പൗരാവലി അനുസ്മരിച്ചു. മാതൃകാ അധ്യാപകനും ഭാഷാ പ്രചരണത്തിന് മികവുറ്റ സംഭാവനകള്‍ നല്കിയ വ്യക്തിത്വവുമായിരുന്നു അടിയോടിമാഷെന്ന് പ്രാസംഗികര്‍ അഭിപ്രായപ്പെട്ടു. അധ്യാപനം തപസ്യയാക്കി മരണം വരെയും ഹിന്ദിഭാഷക്കുവേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച വ്യക്തിത്വമായിരുന്നു ടി.വി.നാരായണന് അടിയോടിയുടേത്. മികച്ച ഉപദേശിയും മാര്‍ഗദര്‍ശിയുമായിരുന്ന അടിയോടിയുടെ നിര്യാണം നാടിനു തീരാനഷ്ടമാണ് ഉണ്ടാക്കിയത്.
അനുസ്മരണ യോഗത്തില്‍ വാര്‍ഡ് മെമ്പര്‍ എം.കെ.പ്രമോദ് അധ്യക്ഷത വഹിച്ചു. മധു മേക്കോത്ത്, സി.വി.അജിത്, വി.വി.ഹാരിസ്, കെ.പി.ദിനേശന്, അരവിന്ദാക്ഷന് പുത്തൂര്‍, കെ.ആര്.ദാസന്, രാഹുലന് വരക്കൂല്‍, വിജയകുമാര്‍ തെക്കേരോത്ത്, രാധാകൃഷ്ണന് പുലിയന്നൂര്‍, എം.കെ.സത്യന്, എം. മുഹമ്മദ് വാഹിദ്, വി.വി.ബഷീര്‍ എന്നിവര്‍ പ്രസംഗിച്ചു.