വടകര: കോണ്‍ഗ്രസ്-എസ് ഏറാമല മണ്ഡലം സെക്രട്ടറിയും വടകര ബ്ലോക്ക് നിര്‍വാഹക സമിതി അംഗവുമായിരുന്ന കീരാട്ട് അനന്തന്റെ രണ്ടാം ചരമ വാര്‍ഷികം അനുസ്മരണ സമിതിയുടെ ആഭിമുഖ്യത്തില്‍ ആചരിച്ചു. വടകര കളിക്കളം ഹാളില്‍ നടന്ന അനുസ്മരണ സമ്മേളനം ജില്ലാ പ്രസിഡന്റ് വി. ഗോപാലന് ഉദ്ഘാടനം ചെയ്തു. അനുസ്മരണ സമിതി
ചെയര്മാന് എം.കെ.കുഞ്ഞിരാമന് അധ്യക്ഷത വഹിച്ചു. കോണ്‍ഗ്രസ്-എസ് ജില്ലാ ജനറല്‍ സെക്രട്ടറി ബാബു പറമ്പത്ത്, യൂത്ത് കോണ്‍ഗ്രസ്-എസ് ജില്ലാ പ്രസിഡന്റ് വി.രഞ്ജിത്ത്, കോണ്‍ഗ്രസ്-എസ് കുറ്റ്യാടി മണ്ഡലം സെക്രട്ടറി കോമത്ത് രാജന്, ജില്ലാ കമ്മിറ്റി അംഗം എം.പി.മോഹന്‍ദാസ്, ബാബു പുത്തലത്തു കുനിയില്‍, വി.വി. ശങ്കരന്, കെ.സുരേഷ് ബാബു എന്നിവര്‍ സംസാരിച്ചു.